"Welcome to Prabhath Books, Since 1952"
What are you looking for?

ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ

4 reviews

മതഭ്രാന്തിന്റെ ലഹരിയിൽ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയും അയാൾ പ്രതിനിധാനം ചെയ്ത ആശയവും പ്രസ്ഥാനവും ഏതൊക്കെ ആയിരുന്നുവെന്നും ആ വധത്തിനുപിന്നിലെ രാഷ്ട്രീയ ഗൂഡാലോചന എന്തായിരുന്നുവെന്നും ഈ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യുന്നു. ഗോഡ്‌സെയെ മഹത്വവൽക്കരിച്ച് വീരപുരുഷനാക്കാൻ ചില കേന്ദ്രങ്ങൾ തന്ത്രപരമായി ശ്രമിക്കുമ്പോൾ ജനാധിപത്യത്തിലും വിപ്ലവത്തിലും വിശ്വസിക്കുന്ന ഒരു ഭാരതീയനും നിശബ്ദതപാലിക്കാനാവില്ല. ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം കറപുരളാതെ സത്യസന്ധമായി പുതുതലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നതാണ് ഏറ്റവും ഉൽകൃഷ്ടമായ ദേശഭക്തി. ജനകോടികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ ത്യാഗധനനമായ മഹാത്മജിയുടെ വിലപ്പെട്ട ജീവൻ അപഹരിച്ച ആ വെടിയൊച്ചകൾക്കു പിന്നിലെ ചരിത്രസത്യങ്ങളിലേക്ക് പ്രിയപ്പെട്ട വായനക്കാരെ ക്ഷണിക്കുന്നു.

36 40-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support